പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സുരക്ഷ വര്‍ധിപ്പിച്ചു. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികള്‍ക്ക് പൊലീസ് ആസ്ഥാനത്ത് നിന്ന് രേഖാമൂലം നിര്‍ദേശം നല്കി. ക്രമസമാധാന സാഹചര്യം പരിഗണിച്ചാണ് നടപടി. പ്രാദേശിക പരിപാടികളില്‍ ഉള്‍പ്പെടെ എക്സ്കോര്‍ട്ട് വേണമെന്ന് നിര്‍ദേശം.
ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ ധീരജിനെ കെ.എസ്.യു നേതാവ് കുത്തിക്കൊന്ന് സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം അക്രമ സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയത്.


