കാര്‍ഷിക നിയമങ്ങളെക്കുറിച്ച് മന്ത്രിമാര്‍ പറയുന്നത് കര്‍ഷകര്‍ കേള്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി കര്‍ഷക സംഘടനകള്‍. ഒത്തുതീര്‍പ്പ് ഫോര്‍മുല സ്വീകാര്യമല്ലെന്നും, നിയമം റദ്ദാക്കിയാല്‍ ചര്‍ച്ചയാവാമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
കര്‍ഷക പ്രതിഷേധം ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കെ പ്രതിഷേധം കടുപ്പിക്കുകയാണ് കര്‍ഷക സംഘടനകള്‍. ദേശീയപാതകള്‍ക്ക് പുറമേ രാജ്യവാപകമായി അനിശ്ചിതകാല ടെയിന്‍ തടയല്‍ സമരം നടത്താനാണ് സംഘടനകളുടെ തീരുമാനം. ജയ്പൂര്‍- ഡല്‍ഹി, ആഗ്രാ- ഡല്‍ഹി ദേശീയപാതകള്‍ നാളെ ഉപരോധിക്കും.
തിങ്കളാഴ്ച രാജ്യവ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കുന്നത് അടക്കം നേരത്തെ പ്രഖ്യാപിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടനകള്‍ ഇന്ന് യോഗം ചേരും. ആഹ്വാനം ചെയ്തു. അതിനിടെ സിംഘുവിലെ കര്‍ഷകസമര വേദിയിലുണ്ടായിരുന്ന ഡിസിപിക്കും അഡീ. ഡിസിപിക്കും കോവിഡ് സ്ഥിരീകരിച്ചു. സമരം 16ാം ദിവസത്തിലേക്ക് കടന്നതോടെ, കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെയും മുന്നറിയിപ്പ് നല്കി.
ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് കേന്ദ്രം ആവര്‍ത്തിച്ചെങ്കിലും നേരത്തെ മുന്നോട്ടുവച്ച അഞ്ചിന ഫോര്‍മുല കര്‍ഷക സംഘടനകള്‍ പുന:പരിശോധിക്കണമെന്നാണ് ആവശ്യം. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കില്ലെന്നും ഭേദഗതികളാകാമെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍, നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സംഘടനകള്‍. ചൂണ്ടിക്കാട്ടിയ 15 പ്രശ്നങ്ങളില്‍ 12 എണ്ണവും കേന്ദ്രം ശരിവയ്ക്കുന്നുണ്ടെന്നും എന്നിട്ടും നിയമം പിന്‍വലിക്കാന്‍ തയ്യാറാകാത്തത് അംഗീകരിക്കാനാകില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി.


