അമ്മയറിയാതെ കുഞ്ഞിനെ ദത്തുകൊടുത്ത സംഭവത്തില്‍ അനുപമ വീണ്ടും സമരത്തിലേക്ക്. ശിശു ക്ഷേമ സമിതിക്ക് മുന്നിലാണ് ഇന്ന് അനുപമ സമരം ചെയ്യുന്നത്. രാവിലെ 10 മണിയോടെയാണ് അനുപമയുടെ സമരം ആരംഭിക്കുക.
ശിശു ക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനെയും സിഡബ്ള്യുയു ചെയര്‍പേഴ്സണിനെയും തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അനുപമയുടെ സമരം.
ഇരുവരുമാണ് കുഞ്ഞിനെ ദത്ത് നല്‍കിയത്. കുഞ്ഞിന്റെ ജീവന് ഭീഷണി ഉണ്ടെന്നും, അതുകൊണ്ട് കുഞ്ഞിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റേടുക്കണമെന്നും അനുപമ ആവശ്യപ്പെടുന്നു.