നെയ്യാറ്റിന് കരയില്‍ മരിച്ച സിപിഎം പ്രവര്‍ത്തകയുടെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. സിപിഐഎം പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് ആത്മഹത്യാക്കുറിപ്പ്. നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് കുറിപ്പില്‍ പറയുന്നു. നിരന്തര ചൂഷണത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നും ആശയുടെ ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നതായും എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടിയോഗത്തില്‍ ഇത് നിഷേധിച്ചതിനെ തുടര്‍ന്നുമാണ് ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ ആരോപണം. സിപിഐഎം പ്രാദേശിക നേതാക്കളായ രണ്ടു പേരാണ് തന്റെ ആത്മഹത്യക്ക് കാരണമെന്നാണ് ആശയുടെ ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. സി.പി.എം പാര്‍ട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇവര്‍ ചെങ്കല്‍ പഞ്ചായത്തിലെ ആശാ വര്‍ക്കറാണ്.
അതേസമയം യുവതി ആത്മഹത്യ ചെയ്ത സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം. സംഭവ സ്ഥലത്ത് എത്തിയ പാറശാല പൊലീസിനെ നാട്ടുകാര്‍ തടഞ്ഞു ആര്‍ഡിഒ എത്തിയ ശേഷമേ മൃതദേഹം നീക്കാന്‍ അനുവദിക്കൂ എന്ന് നാട്ടുകാര്‍. ആശയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബി.ജെ.പി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃതദേഹം തടഞ്ഞുവെച്ചിരുന്നു. തുടര്‍ന്ന് ആര്‍ഡിഒ സ്ഥലത്തെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മൃതദേഹം വിട്ടു നല്‍കിയത്.


