കാക്കനാട്: നൂതന ആശയങ്ങള്‍ ക്രിയാത്മകമായ രീതിയില്‍ നടപ്പിലാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് ജനകീയ ആസൂത്രണം പദ്ധതി വഴി നടപ്പിലാക്കിയ മികവ് കിരണം പദ്ധതികളുടെ ഗുണഭോക്തൃ സംഗമവും റിവൈവ് പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഇ- വേസ്റ്റ്. ഈ സാഹചര്യത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നന്നാക്കി അര്‍ഹരായവര്‍ക്ക് എത്തിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ റിവൈവ് പദ്ധതി ന്യൂതനമായ ആശയമാണെന്നും മന്ത്രി പറഞ്ഞു.
മാലിന്യമുക്തമായ കേരളം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന നയം. ഇതിന് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വം ആവശ്യമാണ്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വ്യക്തികളുടെയും സമൂഹത്തിന്റെയും മനോഭാവത്തില്‍ മാറ്റം വരണം. മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകാതെ സംസ്കരിക്കാനുള്ള പദ്ധതികള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ബ്രഹ്മപുരത്തേക്ക് 180 ടണ്‍ മാലിന്യങ്ങള്‍ എത്തിച്ചിരുന്ന സാഹചര്യത്തില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ 50 മാലിന്യങ്ങളായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മാലിന് സംസ്കരണത്തില്‍ ഏറ്റവും പ്രാധാന്യം തരംതിരിക്കലാണ്. ഇത് ഉറവിടത്തില്‍ തന്നെ നടപ്പിലാക്കാന്‍ സാധിക്കണം. മാലിന്യങ്ങളുടെ ഉപയോഗം കുറച്ച് അവ പുനഃചക്രമണം, പുനരുപയോഗം എന്നിവ നടത്തുന്നതിനും സാധിക്കണമെന്നും മന്ത്രി പറഞ്ഞു. വിശാലമായ കാഴ്ചപ്പാടോടെയുളള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് നവീകരിച്ച പ്രിയദര്‍ശിനി ഹാള്‍, കോമ്പൗണ്ടില്‍ നിര്‍മ്മിച്ച പീപ്പിള്‍സ് ഗാര്ഡന് എന്നിവയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് ഓഫീസ് സമ്പൂര്‍ണ്ണ ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ പ്രഖ്യാപനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് വിവിധ ട്രേഡുകളില്‍ പരിശീലനം നല്കി തൊഴിലുറപ്പാക്കുന്ന മികവ് പദ്ധതിയുടെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന മികവ്, കിരണം പദ്ധതികള്‍ വഴി 395 പേര്‍ക്ക് ജോലി ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 170 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്ടര്‍ എന്‍ എസ് .കെ ഉമേഷ് ഐ എ .എസ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സനിത റഹീം സ്വാഗതം പറഞ്ഞു. പട്ടികജാതി വികസന ഓഫീസ് കെ. സന്ധ്യ പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്റിംഗ കമ്മിറ്റി ചെയര്മാന് എം ജെ ജോമി, അംഗങ്ങളായ മനോജ് മുത്തേടന്‍, എ.എസ്. അനില്‍ കുമാര്‍,ശാരദ മോഹന്‍ , അനിമോള്‍ ബേബി, തദ്ദേശ സ്വയംദരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി എം . ഷഫീക്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. ജി.പ്രകാശ്, ഫിനാന്‍സ് ഓഫീസര്‍ ജോബി തോമസ് എന്നിവര്‍ സംസാരിച്ചു.