ഏരൂർ വൈമേതിയിൽ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകൻ കുടുംബസമേതം മുങ്ങി.
മകൻ അജിത്തും കുടുംബവുമാണ് അച്ഛനെ ഉപേക്ഷിച്ചത് മുങ്ങിയത്. 2 ദിവസം ഭക്ഷണം പോലും കിട്ടാതെ വയോധികൻ വലഞ്ഞു. തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. അച്ഛൻ ഷൺമുഖനെ മകൻ നോക്കുന്നില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മകൻ വൃദ്ധനെ ഉപേക്ഷിച്ചു പോയ വിവരം ഉടമസ്ഥൻ അറിയുന്നത്.
ഇതിനിടെ ഷണ്മുഖനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുമെന്ന് എരൂർ നഗരസഭ വൈസ് ചെയർമാൻ കെ കെ പ്രദീപ്കുമാർ അറിയിച്ചു.പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് വീട്ടുടമ സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സഹോദരിമാർ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകൻ അജിത് മുങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്.


