സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. അഞ്ചു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് വയനാട് ജില്ലകളിലെ 8,116 വാര്‍ഡുകളിലേക്കാണ് വോട്ടടുപ്പ്. വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. പി.ജെ.ജോസഫ് ജോസ് കെ.മാണി വിഭാഗങ്ങളുടെ പിളര്‍പ്പിനുശേഷം തിരഞ്ഞെടുപ്പിനെ നേരിടുന്ന കേരള കോണ്‍ഗ്രസിന് നിര്‍ണായകമായ വിധിയെഴുത്താണ് ഇന്ന്.
കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളിലേക്കും തീപാറും പോരാട്ടമാണ് നടക്കുന്നത്. വിവാദങ്ങള്‍ വോട്ടര്‍മാരെ ബാധിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. വിവാദങ്ങള്‍ എല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടെന്ന് മന്ത്രി എ.സി. മൊയ്തീന് വടക്കാഞ്ചേരിയില്‍ പറഞ്ഞു.


