ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടാഴ്ച സാവകാശം തേടി മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്. അഭിഭാഷകന് മുഖേന ഇഡിക്ക് കത്തുനല്‍കി. മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ ശുപാര്‍ശയും ഒപ്പമുണ്ട്. കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് രവീന്ദ്രന്.
അതേസമയം സി.എം. രവീന്ദ്രന് സിഎമ്മിന്റെ രവീന്ദ്രനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. രവീന്ദ്രന്റെ കൈയിലെ തെളിവുകള്‍ പുറത്തു വന്നാല്‍ മുഖ്യമന്ത്രി കുടുങ്ങും. ആശുപത്രിയില്‍ തുടരുന്നത് മുഖ്യമന്ത്രി പറഞ്ഞിട്ടെന്നും സുരേന്ദ്രന് ആരോപിച്ചു.


