രാജ്യതലസ്ഥാനത്തെ പൊലീസ് മോഡേണ്‍ ആവാനുള്ള തയ്യാറെടുപ്പിലാണ്. ഇനി ടി ഷര്‍ട്ടിലും കാര്‍ഗോ പാന്റ്സിലുമാവും ഡല്‍ഹിയിലെ പൊലീസ് സേനാംഗത്തെ കാണാന്‍ സാധിക്കുക. വിദേശരാജ്യങ്ങളിലെ പോലെ ടി ഷർട്ടും കാർഗോ പാന്റ്സുമാകും ഇനി രാജ്യതലസ്ഥാനത്തെ പൊലീസിന്റെ വേഷം.
പഴയ ട്രൗസർ മാറ്റി കേരള പൊലീസിനെ പാന്റ്സ് ഇടീപ്പിച്ചത് ഉമ്മൻ ചാണ്ടി ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ്. ഇന്നിപ്പോൾ ഡൽഹി പൊലീസും മോഡേണാവാൻ തയാറെടുക്കുകയാണ്. യൂണിഫോമിന് പുറമേ ബെല്‍റ്റിലും തൊപ്പിയിലും ഷൂസിലും വരെ മാറ്റങ്ങളുണ്ടാകുമെന്നാണറിയുന്നത്. ഈ തീരുമാനം നടപ്പില്‍ വരാന്‍ കുറച്ചു സമയമെടുക്കുമെങ്കിലും മോഡേണായ ഡല്‍ഹി പൊലീസിനെ കാണാന്‍ കഴിയുമെന്നുറപ്പാണ്.


