കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ട ആരോപണങ്ങളെല്ലാം വ്യാജമാണെന്നും കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായിട്ടും തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വിവാദ്നായകന് വിജേഷ് പിള്ള. ഒടിടി പ്ലാറ്റ്ഫോമിലെ വെബ്സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് സ്വപ്നാ സുരേഷിനെ കണ്ടതെന്ന് വിജേഷ് പിള്ള പറഞ്ഞു. തനിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സമന്‍സ് അയച്ചിരുന്നുവെന്നും അതിന് ഉചിതമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും വിജേഷ് പറഞ്ഞു.
അവരെ കണ്ടുവെന്നത് നേരാണ്. ഒടിടി പ്ലാറ്റ്ഫോമിലെ വെബ് സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി ഞാന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് അവര്‍ വന്നു. ബാംഗ്ലൂര്‍ വൈറ്റ് ഫീല്‍ഡ് സൂറി ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. നിലവിലെ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നു. എനിക്ക് ഇവരെക്കുറിച്ച് യാതൊന്നും അറിയില്ല. പാര്‍ട്ടിയുമായി യാതൊരു ബന്ധവും തനിക്കില്ല. എന്നെ അവര്‍ക്കോ എനിക്ക് അവരേയോ അറിയില്ല. മാധ്യമങ്ങളില്‍ കണ്ട പരിചയം മാത്രമെയൊളളൂ’, വിജേഷ് പിളള പറഞ്ഞു.
വസ്തുതവിരുദ്ധമായ കാര്യങ്ങള്‍ പറയുമ്പോള്‍ ഞാന്‍ എന്ത് മറുപടി പറയാനാണ്. ഒരു ഒടിടി പ്ലാറ്റ്ഫോമിന്റെ വെബ് സീരീസുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. സ്വപ്നക്കെതിരെ നിയമ നടപടി ആലോചനയിലില്ല. എന്റെ നിയമോപദേശകനോട് ആലോചിച്ച ശേഷമെ നടപടി സ്വീകരിക്കുകയുളളൂ.


