ഗോവയില്‍ ബിജെപി മന്ത്രി സഭ ഈ മാസം 14 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മൂന്ന് സ്വതന്ത്രര്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ തയാറായി രംഗത്തു വന്നു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ പിഎസ് ശ്രീധരന് പിള്ളയെ സര്‍ക്കാര്‍ രൂപീകരണ ചര്‍ചര്‍ച്ചയ്ക്കായി കാണും. ഗോവയില്‍ 650 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടര്‍ന്നും മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
ഗോവയില്‍ ബിജെപി തന്നെ സര്‍ക്കാരുണ്ടാക്കുമെന്ന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് പ്രതികരിച്ചിരുന്നു. ബിജെപി തുടര്‍ ഭരണത്തിലേക്ക് പോകും, എംജിപിയും സ്വതന്ത്രരും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രമോദ് സാവന്ത് അവകാശപ്പെട്ടിരുന്നു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്വതന്ത്രരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഗോവയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെ പി കേന്ദ്ര നേതൃത്വം അറിയിച്ചിരുന്നു. ഗോവയിലെ ബിജെ പി യുടെ ചുമതലയുള്ള സി ടി രവി ഇക്കാര്യം അറിയിച്ചിരുന്നു.


