ഭുവനേശ്വര്‍: ഒഡീഷ മുന്‍ ചീഫ് സെക്രട്ടറി ബിജയ് കുമാര്‍ പട്നായിക് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. സംസ്ഥാനത്തെ ജനാധിപത്യ പുന:സ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2013ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ബിജയ് കുമാര്‍ പട്നായികിനെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഒഡീഷ കോണ്‍ഗസ് ഇന്‍ ചാര്‍ജ് എ ചെല്ലകുമാര്‍, സംസ്ഥാന അദ്ധ്യക്ഷന്‍ ശരത് പട്നായിക് എന്നിവര്‍ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അദ്ദേഹം സന്ദര്‍ശിച്ചു.
ഒഡീഷയിലെ ഭരണസംവിധാനത്തെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ രാഷ്ട്രീയ പ്രവേശനം നടത്തിയത്. നിലവിലെ ഭരണരീതികളില്‍ ജനങ്ങള്‍ നിസ്സഹായരാണെന്നും ബിജയ് കുമാര്‍ പട്നായിക് പറഞ്ഞു. 2024ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.