കൊച്ചി : പശുക്കളെ ആലിംഗനം ചെയ്യണമെന്ന സര്‍ക്കുലര്‍ വിവാദമായിതോടെ കൗ ഹഗ് ഡേ’ ആയി ആചരിക്കാനുള്ള നിര്‍ദേശം പിന്‍വലിച്ചു. ഫെബ്രുവരി ആറിന് ഇറക്കിയ ഉത്തരവാണ് ദേശീയ മൃഗസംരക്ഷണ വകുപ്പ് ഇന്ന് പിന്‍വലിച്ചത്. എന്ത് കാരണത്തലാണ് നേരത്തേ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുന്നതെന്ന് മൃഗക്ഷേമ ബോര്‍ഡ് സര്‍ക്കുലറില്‍ പറയുന്നില്ല.കൗ ഹഗ് ഡേ സര്‍ക്കുലറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചിരിക്കുന്നത്.
പശു ഇന്ത്യന്‍ സംസ്കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. മൃഗങ്ങളോട് അനുകമ്പ കാണിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന് പിന്നിലെ പ്രധാന ലക്ഷ്യമെന്നാണ് മൃഗസംരക്ഷണ ബോര്‍ഡ് വ്യക്തമാക്കിയിരുന്നത്.