സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും ഉള്‍പ്പെടുന്നു. ജൂനിയര്‍ വാറന്റ് ഓഫീസറായ എ പ്രദീപാണ് മരിച്ചത്. ഇദ്ദേഹം തൃശ്ശൂര്‍ പൊന്നൂക്കര സ്വദേശിയാണ്. പ്രദീപിന്റെ മരവാര്ത്തയറഞ്ഞ് നടുക്കത്തിലാണ് പൊന്നൂക്കര ഗ്രാമം. ധീര സൈനികന്റെ ഭൗതികദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും. രണ്ടാഴ്ച്ച മുന്‍പായിരുന്നു അച്ഛന് സുഖമില്ലാത്തതിനാല്‍ ഫ്ലൈറ്റ് ഗണ്ണറായ എ പ്രദീപ് അവധിക്ക് ജന്മനാട്ടില് എത്തിയത്. അപകട വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സഹോദരനും ബന്ധുവും ഊട്ടിയിലേക്ക് പുറപ്പെട്ടു.
അസുഖ ബാധിതനായ അച്ഛനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. പ്രദീപിന്റെ ഭാര്യയും അഞ്ചും രണ്ടും വയസുകളുള്ള കുട്ടികളും കോയമ്പത്തൂരിലെ ക്വാര്‍ട്ടേഴ്സിലാണ് താമസം. ജന. ബിബിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റേറ്ററിന്റെ ഫ്ലൈറ്റ് ഗണ്ണാറായിരുന്നു എ പ്രദീപ്. വിവരം ഇന്ന് അമ്മയെ വിവരം അറിയിച്ചിട്ടുണ്ട്.
പ്രദീപിന്റെ പിതാവ് ഓക്സിജന്റെ സഹായത്തോടെയാണ് ജീവിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പൊന്നൂക്കരയിലെ ജനങ്ങളൊക്കെ നടുക്കത്തിലാണ്. നാട്ടില്‍ വന്നുകഴിഞ്ഞാല്‍ ഏല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ആളായിരുന്നു. ആ വിഷമം എല്ലാവര്‍ക്കുമുണ്ട്. വിവരം അറിഞ്ഞ സമയം മുതല്‍ വീടിന്റെ പരിസരത്ത് വന്ന് നില്‍ക്കുകയാണ് എന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അഞ്ചരയ്ക്ക് വിവരമറിഞ്ഞു എന്ന് ബന്ധു അറിയിച്ചു. രണ്ടാഴ്ച മുന്‍പ് പ്രദീപ് നാട്ടില്‍ വന്നുപോയതാണ്. അച്ഛന് ഐസിയുവിലായിരുന്നു. പ്രദീപ് ആശുപത്രിയില്‍ തന്നെ ആയിരുന്നു. അച്ഛന് ഡിസ്ചാര്‍ജ് ആയിക്കഴിഞ്ഞ് കഴിഞ്ഞ ആഴ്ച പ്രദീപ് തിരികെ പോയി. ഭാര്യയും രണ്ട് മക്കളും അവിടെയാണ്. മൂത്ത മകന് അവിടെ പഠിക്കുകയാണ്. മകള്‍ക്ക് രണ്ട് വയസേ ആയിട്ടുള്ളൂ എന്നും ബന്ധു പ്രതികരിച്ചു.

