ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടു വരും. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
വളരെ നാളുകളായി ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് ആ മൂര്‍ച്ഛിച്ചിരിക്കുന്ന സാഹചര്യം ഉണ്ട്. അതിനിടയിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം എടുത്തിരിക്കുന്നത്. വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാന്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന സമിതി യോഗങ്ങള്‍ സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നിയമോപദേശങ്ങള്‍ സര്‍ക്കാര്‍ തേടിയിരുന്നു.
കേരളത്തിന് പുറമെ സുപ്രിംകോടതിയിലെ അഭിഭാഷകരുടെയും ഭരണഘടനാ വിദഗ്ധരുടെയും അടുത്തു നിന്നും അത്തരത്തില്‍ നിയമോപദേശങ്ങള്‍ തേടിയിരുന്നു. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.


