സംസ്ഥാനത്ത് ഓഗസ്റ്റ് 15 വരെ മഴ മാറി നിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ സാധാരണയിലും താഴെയായിരിക്കും. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയില്ലെങ്കിലും ചിലയിടങ്ങളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ അടുത്തിടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടയ്ക്കിടെ കനത്ത മഴ ഉണ്ടായേക്കാം.


