നാഗര്‍കോവില്‍ : തിരുവിതാംകൂറിന്റെ ചരിത്രശേഷിപ്പായ ഉദയഗിരിക്കോട്ടയില്‍ വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നു. 32 ലക്ഷം രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
തമിഴ്നാട് വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഉദയഗിരിക്കോട്ട. 13 ലക്ഷം രൂപ ചെലവില്‍ കോട്ടയ്ക്കുള്ളിലെ കുളത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ശ്രീധര്‍ വിലയിരുത്തി. വ്യാഴാഴ്ച നവീകരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയ ജില്ലാ കളക്ടര്‍ കൂടുതല്‍ വികസനസാധ്യതകളെക്കുറിച്ച് അധികൃതരുമായി ചര്‍ച്ച നടത്തി. തൂക്കുപാലം ഉള്‍പ്പെടെ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്കി.


