രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടയിൽ 22 തവണയാണ് വില വർധിപ്പിച്ചിരിക്കുന്നത്. കൊച്ചി പെട്രോൾ ലിറ്ററിന് 95.66 രൂപയും ഡീസലിന് 91.13 രൂപയുമാണ് പുതിയ ഇന്ധനവില.
തിരുവനന്തപുരം പെട്രോളിന് 97.54 രൂപയും ഡീസലിന് 92.90 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 95.95 രൂപയും ഡീസൽ 91.31 രൂപയുമാണ് ഇപ്പോഴത്തെ വില. രാജ്യത്തിൻറെ പല ഭാഗത്തും ഇന്ധന വില ഇതിനോടകം നൂറ് കഴിഞ്ഞു.
കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും മൂലം ജനങ്ങൾ കനത്ത പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇന്ധനവില ജനങ്ങളെ പ്രതിസന്ധിയിലാക്കി കുതിച്ചുയരുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് വിലവര്‍ദ്ധനവിനെക്കുറിച്ച് സംസാരിക്കേണ്ട സമയമല്ലിതെന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം മൂലം ഉണ്ടായ ചെലവിനെ മറികടക്കാന്‍ നികുതിപ്പണം ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിതൻ്റെ വാദം.