തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നാളികേരം മോഷണം പോകുന്നത് പതിവായിരിക്കുകയാണ്. ക്ഷേത്രത്തിൽ ഉടയ്ക്കാൻ വഴിവാണിഭക്കാർ വിൽപനക്ക് എത്തിക്കുന്ന നാളികേര സഞ്ചികൾ ഓട്ടോറിക്ഷകളിൽ വന്ന് മോഷ്ടിക്കുന്നു.
നെയ്യാറ്റിൻകര പെരുമ്പഴുതൂർ രാമ പഴവങ്ങാടി ക്ഷേത്ര സന്നിധിയിൽ നാളികേരം വിൽപന തുടങ്ങിയിട്ട് 27 വർഷമായി. ഇത്രയും നാൾ നേരിട്ടിട്ടില്ലാത്ത പരീക്ഷണമാണ് രമയുടെ ജീവിതത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടക്കുന്നത്.വിൽപനയ്ക്കായി എത്തിച്ച തേങ്ങകൾ മോഷ്ടാക്കൾ മോഷ്ടിക്കുന്നു.
50 കിലോ വീതമുള്ള ഏഴ് ചാക്കുകളാണ് ഞായറാഴ്ച ശേഖരിച്ചത്. മുമ്പ് പലതവണയായി 50,000 രൂപയുടെ തേങ്ങ മോഷണം പോയിരുന്നു. പലതവണ വ്യാപാരികൾ ഫോർട്ട് പൊലീസിൽ നൽകിയെന്നും രമ പറയുന്നു.


