ശക്തമായ പ്രക്ഷോഭങ്ങള്‍ക്കിടെ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു. തലസ്ഥാനമായ കൊളംബോയില്‍ സര്‍ക്കാര്‍ അനുകൂലികളും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും ഏറ്റുമുട്ടിയിരുന്നു. അതിനു പിന്നാലെയാണ് രാജി വാര്‍ത്ത. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ജനകീയ പ്രക്ഷോഭമാണ് രാജിയിലേക്ക് നയിച്ചത്.
സര്‍ക്കാര്‍ അനുകൂലികളും പ്രതിപക്ഷപാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16 പേര്‍ക്ക് പരുക്കേറ്റിരുന്നു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയ്ക്കു നേരെയും ആക്രമണം ഉണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് കൊളംബോയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.


