പൊലീസിന്റെ യാത്രാ പാസിനായി വന്‍ തിരക്ക്. ഒരു രാത്രികൊണ്ട് അപേക്ഷിച്ചത് നാല്പതിനായിരത്തോളം പേര്. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരെന്നും ഒഴിവാക്കാനാകാത്ത യാത്രക്ക് മാത്രമേ പാസ് ഉള്ളൂവെന്ന് പൊലീസ്.
അടച്ചുപൂട്ടലിന്റെ രണ്ടാം ദിനത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ കേരളം. ആദ്യ ദിനത്തില്‍ ലോക്ഡൗണിനോട് ജനം പൂര്‍ണമായും സഹകരിച്ചു. ശക്തമായ പരിശോധനയുമായി പൊലീസും നിരത്തിലുണ്ട്. അനാവാശ്യ യാത്ര നടത്തിയവര്‍ക്കെതിരെ കേസെടുക്കുന്നത് തുടരും.
വാഹനങ്ങളും പിടിച്ചെടുക്കുന്നുണ്ട്. ചരക്കു വാഹനങ്ങളേയും അവശ്യ സര്‍വീസുകാരെയും അടിയന്തര ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയവരേയും മാത്രമാണ് പോകാന്‍ അനുവദിക്കുന്നത്.


