ബന്ധു നിയമനക്കേസില്‍ മന്ത്രി കെ.ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത. ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും സത്യപ്രതിഞ്ജാ ലംഘനം നടത്തിയെന്നും ലോകായുക്ത കണ്ടെത്തി. മുഖ്യമന്ത്രി തുടര്‍ നടപടിയെടുക്കണമെന്നും ലോകായുക്ത നിര്‍ദേശിച്ചു.
ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെതിരെ നേരത്തെ തന്നെ ലോകായുക്തയ്ക്ക് പരാതി പോയിരുന്നു. തുടര്‍ന്ന് ലോകായുക്ത അന്വേഷണം നടത്തുകയും നിരവധി സ്റ്റിംഗുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലോകായുക്ത മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.


