ശബരിമലയില്‍ പാര്‍ട്ടി വീക്ഷണം ആരിലും അടിച്ചേല്‍പ്പിക്കില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പുതിയ സത്യവാങ്മൂലം നല്‍കുമെന്നത് തെറ്റായ പ്രചാരണമാണ്. സുപ്രീം കോടതി വിശാല ബഞ്ചിന്റെ വിധി വന്നശേഷം എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും ബേബി പറഞ്ഞു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. ശബരിമല വിഷയത്തില്‍ കോടതി വിധി പറഞ്ഞ ശേഷമേ പുതിയ കാര്യങ്ങള്‍ വരുന്നുള്ളൂ. വിധി നടപ്പാക്കുന്നത് സംഘര്‍ഷത്തിന് വഴിവച്ച് കൂടാ. പ്രതിപക്ഷത്തിന് വിഷയ ദാരിദ്യമാണെന്നും ബേബി പറഞ്ഞു.
ശബരിമലയില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് സമയമാകുമ്പോള്‍ പറയുമെന്ന് മന്ത്രി ഇ.പി ജയരാജന് പറഞ്ഞു. ശബരിമല നിയമ നിര്‍മാണം നടത്തുമെന്ന് പറഞ്ഞവരോട് തന്നെ അതേ പറ്റി ചോദിക്കൂവെന്നും മന്ത്രി പറഞ്ഞു.