ഹിമാചല്‍ പ്രദേശില്‍ ഭരണം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്. 39 സീറ്റില്‍ കോണ്‍ഗ്രസിനാണ് ലീഡ്. ബി.ജെപിക്ക് 26 സീറ്റില്‍ മാത്രമേ ലീഡ് നിലനിര്ത്താനായിട്ടുള്ളൂ. ഗവര്‍ണര്‍ക്ക് ഉടന്‍ രാജി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍ അറിയിച്ചു. ജനവിധി മാനിക്കുന്നുവെന്ന് പറഞ്ഞ ജയറാം താക്കൂര്‍ ബി.ജെ.പിയുടെ പരാജയം സമ്മതിച്ചു.
ഹിമാചലില്‍ കോണ്‍ഗ്രസിന്റെ ഭാവി പരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉടന്‍ യോഗം ചേരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ആകെയുള്ള 68 നിയമസഭാ സീറ്റുകളില്‍ പകുതിയിലധികവും കോണ്‍ഗ്രസ് മുന്നേറ്റമാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 3 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ സ്വതന്ത്രര്‍ നിര്‍ണായക പങ്ക് വഹിച്ചേക്കും. കോണ്‍ഗ്രസ് നേതാക്കളായ ഭൂപീന്ദര്‍ ബാഗേല്‍, ഭൂപീന്ദര്‍ ഹൂഡ, രാജീവ് ശുക്ല എന്നിവര്‍ ഹിമാചലിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഷിംല ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ അഞ്ചിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ പിന്തുണയും പഴയ പെന്ഷന് പദ്ധതി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനവും കോണ്‍ഗ്രസിന് ഗുണം ചെയ്തു.


