ഇന്ധന വിലവര്‍ധന ജനങ്ങളെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന് അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇന്ധന വിലവര്‍ധനക്കെതിരെ താന്‍ വണ്ടിയുന്തി പ്രതിഷേധം നടത്തിയത് പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ആണെന്നും ഇപ്പോള്‍ വണ്ടിയുന്താന്‍ വേറെ ആളുകളുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇന്ധന വില നിര്‍ണയാധികാരം സര്‍ക്കാരില്‍ നിന്ന് എടുത്തുകളഞ്ഞത് യുപിഎ സര്‍ക്കാരാണ്. കോണ്‍ഗ്രസിന് എങ്ങനെ അതിനെതിരെ പറയാന്‍ കഴിയും? പെട്രോളിന് ചിലപ്പോള്‍ വില കൂടുകയും മറ്റു ചിലപ്പോള്‍ കുറയുകയും ചെയ്യുമെന്ന് സുരേന്ദ്രന് പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ തീരുമാനം എന്തുകൊണ്ട് തിരുത്തുന്നില്ല എന്ന ചോദ്യത്തിന് അത് എളുപ്പമല്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. ഗ്ലോബലൈസേഷന്റെ ഭാഗമായി മാര്‍ക്കറ്റ് ഓപ്പണ്‍ ആകുമ്പോള്‍ സര്‍ക്കാരില്‍നിന്ന് പലതും നഷ്ടപ്പെടും. പെട്രോള്‍ വിലയൊക്കെ ആരാണ് നോക്കുന്നത്? അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 87 രൂപയ്ക്ക് പെട്രോള്‍ അടിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍പ് പെട്രോള്‍ വിലവര്‍ധനവിനെതിരെ താങ്കള്‍ തന്നെ വണ്ടി തള്ളി പ്രതിഷേധിച്ചതാണല്ലോ എന്ന ചോദ്യത്തിന് ഇപ്പോള്‍ വണ്ടിയുന്താന്‍ വേറെ ആള്‍ക്കാരുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ വണ്ടിയുന്തി പ്രതിഷേധിച്ചത് പ്രതിപക്ഷത്ത് ഇരിക്കുമ്പോഴായിരുന്നു. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ സമരം ചെയ്യും. ഏതു വിഷയത്തിലും അങ്ങനെയാണ്. അതിനെന്താണ് കുഴപ്പമെന്നും സുരേന്ദ്രന് ചോദിച്ചു.
പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണത്തിലിരിക്കുമ്പോഴും രണ്ട് നയമാണോ എന്ന ചോദ്യത്തിന്, എല്ലാ കാര്യങ്ങളും അങ്ങനെയാണല്ലോ എന്നായിരുന്നു മറുപടി.