വ്യാജ ഡോക്ടറേറ്റ് ആരോപണത്തില്‍ പുതിയ വാദവുമായി വനിതാ കമ്മിഷന് അംഗം ഷാഹിദ കമാല്‍. വിദ്യാഭ്യാസ യോഗ്യതയില്‍ ഷാഹിദാ കമാല്‍ തെറ്റ് സമ്മതിച്ചു. എന്നാല്‍ കസാക്കിസ്ഥാനിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് കോപ്ലിമെന്ററി മെഡിസിനില്‍ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദ കമാല്‍ ഇപ്പോള്‍ വാദിക്കുന്നത്. ലോകായുക്തയ്ക്ക് മുന്നിലാണ് ഷാഹിദ കമാലിന്റെ വിശദീകരണം. വിയറ്റ്നാം സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.
2009 ലും 2011ലും തെരെഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിദ്യാഭ്യാസ യോഗ്യത വച്ചതില്‍ പിഴവുണ്ടായെന്നാണ് ഷാഹിദ പറയുന്നത്. കേരള സര്‍വകലാശാലയില്‍ നിന്നും ഡിഗ്രിയുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്കിയ രേഖ. എന്നാല്‍ 2016-ല്‍ അണ്ണാമല സര്‍വകലാശാലയില്‍ നിന്നുമാണ് താന്‍ ഡിഗ്രി നേടിയതെന്നാണ് ഷാഹിദയുടെ വിശദീകരണം. തന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ തെറ്റുകളുണ്ടെന്നും വനിതാ കമ്മിഷനില്‍ ഷാഹിദാ കമാല്‍ സമ്മതിച്ചിട്ടുണ്ട്.
വട്ടപ്പാറ സ്വദേശി അഖില ഖാന് നല്കിയ പരാതിയിലാണ് ലോകായുക്ത ഷാഹിദ കമാലിന് നോട്ടീസയച്ചത്. ഷാഹിദ കമാല്‍ വ്യാജ വിദ്യാഭ്യാസ രേഖകള്‍ സമര്‍പ്പിച്ചുവെന്നായിരുന്നു ഹര്‍ജി. ഷാഹിത കമാലിന്റെ ഡോക്ടറേറ്റും വ്യാജമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.