കൊച്ചി: തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ പരിധിയിലുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന പ്ലാറ്റ്ഫോം ടിക്കറ്റ് വിതരണം പുനരാരംദിച്ചപ്പോള് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച് 50 രൂപയാക്കിയതിന് യാതൊരു വിധ ന്യായീകരണവും ഇല്ലെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാനും എന്‍ ഡി ഏ സംസ്ഥാന നിര്‍വാഹ സമിതി അംഗവുമായ കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി
ഇത് യാത്രക്കാരെ കൊള്ള അടിക്കലായതിനാല് ഈ തീരുമാനം പുന:പരിശോധിക്കണം അദ്ദേഹം തുടര്‍ന്ന് ആവശ്യപ്പെട്ടു. മെമു പാസഞ്ചര്‍ ട്രെയിനുകളില്‍ മിനിമം ചാര്‍ജ്ജ് 10 രൂപയെന്നിരിക്കേ പ്ലാറ്റ്ഫോം ടിക്കറ്റിന് 50 രൂപയാക്കുന്നതിന്റെ യുക്തി മനസിലാവുന്നില്ല ,അതു പോലെ റെയില്‍വേ സ്റ്റേഷനിലെ തിരക്ക് കുറക്കാനാണ് നിരക്ക് വര്‍ദ്ധനവ് എന്ന വാദഗദിയും ഏറെ വിചിത്രമായിരിക്കുന്നു തുടര്‍ന്ന് ചൂണ്ടിക്കാട്ടി.
Kuruvilla Mathews fires platform ticket price hike
മംഗള എക്സ്പ്രസിന് ആധുനിക കോച്ചുകള്‍ അനുവദിച്ച നടപടി സ്വാഗതാര്‍ഹമാണന്ന് കുരുവിള മാത്യൂസ് തുടര്‍ന്ന് പറഞ്ഞു