സി.കെ. ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പണം നല്‍കിയതിന്റെ കൂടുതല്‍ തെളിവുകളുണ്ടെന്ന് പ്രസീത. അന്വേഷണമുണ്ടായാല്‍ അത് കൈമാറും, പണം നല്‍കുന്നത് നേരില്‍ കണ്ടില്ല. ബിജെപിയില്‍ നിന്ന് ഒരു ലക്ഷം പാര്‍ട്ടിക്ക് കിട്ടി. ജാനുവിന് പത്തുലക്ഷം രൂപ കൊടുത്തത് നേരില്‍ കണ്ടിട്ടില്ല.
തിരുവനന്തപുരത്തെ ഹോട്ടലില്‍ സുരേന്ദ്രന് വന്നത് പണം കൈമാറാനാണ്. സി കെ ജാനു 10 കോടി ചോദിച്ചപ്പോള്‍ അതിനെ എതിര്‍ത്തിരുന്നുവെന്നും പ്രസീത പറഞ്ഞു.


