തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രിനെ ഇനി പ്രവര്‍ത്തകരുടെ കെ.എസ് നയിക്കും. കെപിസിസി അധ്യക്ഷനായി കെ സുധാകരനെ പ്രഖ്യാപിച്ചു. രാഹുല്‍ഗാന്ധിയാണ് ഹൈക്കമാന്‍ഡ് തീരുമാനം സുധാകരനെ അറിയിച്ചത്.
പ്രഖ്യാപനത്തിന് പിന്നാലെ എല്ലാ നേതാക്കളെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് വ്യക്തമാക്കി സുധാകരന് രംഗത്തെത്തി. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും സുധാകരന് പ്രതികരിച്ചു.
കണ്ണൂർ ജില്ലയിലെ , എടക്കാട് വില്ലേജിലെ കീഴുന്ന ദേശത്ത് നടാൽ എന്ന ഗ്രാമത്തിൽ വയക്കര രാമുണ്ണി മേസ്ത്രിയുടേയും കുംബ കുടി മാധവിയുടേയും മകനായി 1948 ജൂൺ 7ന് ജനിച്ചു. എം.എ എൽ.എൽ.ബിയാണ് വിദ്യാഭ്യസ യോഗ്യത. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര -ബിരുദം, പിന്നീട് നിയമബിരുദവും നേടി.
ആരാണ് കെ.എസ് എന്ന രണ്ടക്ഷര പേരുകാരന്, എഴുപത്തിമൂന്നാം വയസിലെത്തിയ സുധാകരന്റെ രാഷ്ട്രീയ ജീവിതവും, തിരഞ്ഞെടുപ്പ് രാഷ്ട്രീയവും അറിയാന്‍


