തൃക്കാക്കരയില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കില്ല. അടിത്തറ ശക്തിപ്പെടുത്തിയതിന് ശേഷം തെരെഞ്ഞെടുപ്പ് മത്സരത്തിനിറങ്ങാമെന്ന് ദേശീയ നേര്‍തൃത്വം അറിയിച്ചു. കേരള രാഷ്ട്രീയത്തിലേക്ക് നിര്‍ണായക ചുവട് വയ്ക്കാനൊരുങ്ങുന്ന എഎപിക്ക് ആദ്യ മത്സരം ഉപതെരഞ്ഞെടുപ്പിലാകുന്നത് ഭാവികാര്യങ്ങള്‍ക്ക് ഗുണം ചെയ്തേക്കില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം.
കേരളത്തില്‍ 140 സീറ്റുകളും നേടുകയാണ് ലക്ഷ്യമെന്ന് നേതാക്കള്‍ അറിയിച്ചു. പിന്തുണ ആര്‍ക്കെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചു.
പ്രഥമ പരിഗണന അംഗത്വ ക്യാമ്പെയിനും വരാനിരിക്കുന്ന തദ്ദേശ തെരെഞ്ഞടുപ്പിനും. ആം ആദ്മി മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്ന് ട്വന്റി-20 നിലപാടെടുത്തിരുന്നു. കേരള സന്ദര്‍ശനത്തിനെത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കുമെന്നും സൂചനകളുണ്ടായിരുന്നു. ട്വന്റി-20 സ്ഥാനാര്‍ത്ഥി മത്സരിക്കണമോ എന്നതില്‍ തീരുമാനം വൈകിട്ട് 4.30ന് അറിയിക്കും.