കാക്കനാട്: സ്ത്രീകള്‍ക്കായി ഒരു ദിവസം മാത്രം രേഖപെടുത്തുക എന്നത് അസാധ്യമായ കാര്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. സ്ത്രീകളില്ലാതെ ഒരു ദിനം കടന്നു പോകാന്‍ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. വനിതാ ശാക്തീകരണത്താനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും ലൂര്‍ദ്ദ് ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. . ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹിം അദ്ധ്യക്ഷത വഹിച്ചു.
സമൂഹത്തിലെ നിര്‍ധനരും കുടുംബം പുലര്‍ത്തുവാന്‍ അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായ നിരവധി സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു.
ഒരു ദിനത്തില്‍ മാത്രം ഒതുങ്ങേണ്ടതല്ല വനിത ദിനമെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആനി ശിവ. മുഖ്യ അതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍. വനിതകളുമായി അനുഭവങ്ങള്‍ പങ്കുവച്ചു. ലൂര്‍ദ്ദ് ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ്ജ് സെക്വേര മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈനി ജോര്‍ജ് , അനിമോള്‍ ബേബി, എ.എസ്. അനില്‍കുമാര്‍ , സെക്രട്ടറി പി. ജി. പ്രകാശ്, ഫിനാന്‍സ് ഓഫിസര്‍ ജോബി തോമസ്, സൂപ്രണ്ട് ജോസഫ് അലക്സാണ്ടര്‍ എന്നിവര്‍ സംസാരിച്ചു. സ്ത്രീകളും ആരോഗ്യവും, സ്ത്രീ ശക്തി എന്നീ വിഷയങ്ങളില്‍ ഡോ.ദിവ്യ ജോസ്, ഡോ.വിനീത ജോസ് എന്നിവര്‍ ക്ളാസ്സുകള്‍ എടുത്തു. .


