തിരുവനന്തപുരം: തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ക്ക് തടയിടാനുള്ള പരാതി പരിഹാര സെല്ലുകള്‍ പലപ്പോഴും ഭാവനയിലൊതുങ്ങുന്നുവെന്ന് സംസ്ഥാന വനിത കമ്മീഷന് അധ്യക്ഷ പി സതീദേവി. ഇത്തരം പീഡനങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള നിയമങ്ങള്‍ നിലവില്‍ വന്നിട്ടുണ്ടെങ്കിലും അതിന് പരിഹാരം കാണാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് പോലുള്ള സംഘടനകള്‍ ഉണ്ടായതെന്നും സതീദേവി പറഞ്ഞു.
‘സിനിമ മേഖലയില്‍ പരാതി പരിഹാര സംവിധാനം നിലിവില്‍ വരാതിരുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യുസിസി പോലുള്ള സംഘടനകള്‍ ഉദയം കൊണ്ടത്. അങ്ങനെയാണ് ആ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പുറത്തു വന്നതും അവ ചര്‍ച്ച ചെയ്യപ്പെടന്‍ തുടങ്ങിയതും. ഒടുവില്‍, നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം നടപ്പിലാകാന്‍ അവര്‍ക്ക് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കേണ്ടി വന്നു. സംസ്ഥാന വനിത കമ്മീഷന് അതിന്റെ ഭാഗമാകുകയും ചെയ്തു’, സതീദേവി പറഞ്ഞു.
ലിംഗ സമത്വത്തിലൂന്നിയ സാമൂഹീക ക്രമം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് നമ്മുക്ക് വേണ്ടതെന്നും വനിത കമ്മീഷന് അഭിപ്രായപ്പെട്ടു. ആണവ ലോകമഹായുദ്ധ ഭീഷണി നിലനില്‍ക്കുന്ന ഈ കാലത്ത് എല്ലാവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കന്‍ വേണ്ട പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകേണ്ടത്. അതിനായി പ്രചോദനമുണ്ടാകുന്നതാകട്ടെ ഈ വനിത ദിനമെന്നും പി സതീദേവി കൂട്ടിച്ചേര്‍ത്തു.