കേരളത്തില്‍ ‘മാര്‍ക്ക് ജിഹാദ്’ ഉണ്ടെന്ന ഡല്‍ഹി ഡല്‍ഹി സര്‍വകലാശാല അധ്യാപകന്റെ പരാമര്‍ശത്തിനെതിരെ വിദ്യാര്‍ത്ഥികള്‍. കേരളത്തെ ഭീകര കേന്ദ്രമായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമമെന്ന് എസ്എഫ്ഐ അറിയിച്ചു. പരാമര്‍ശവുമായി ബന്ധപ്പെട്ട് മാപ്പ് പറയണമെന്നും കൂടുതല്‍ പ്രതിഷേധത്തിലേക്ക് പോകുമെന്നും എസ്എഫ്ഐ അറിയിച്ചു.
കേരളത്തില്‍ ആസൂത്രിതമായി മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ സംഘടിത ശക്തികളുണ്ടെന്നും പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെ ആരോപിച്ചു. ഡല്‍ഹി സര്‍വകലാശാലയിലേക്ക് ബിരുദ തല പ്രവേശനം ആരംഭിച്ചിരിക്കുന്ന വേളയിലാണ് പ്രൊഫസറുടെ പരാമര്‍ശം. രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളെ കൈപ്പിടിയിലൊതുക്കാന്‍ കേരളത്തില്‍ നിന്നും ആസൂത്രിത ശ്രമം നടക്കുന്നെന്നുും മാര്‍ക്ക് ജിഹാദാണ് നടത്തുന്നതെന്നും ഇദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ കിരൊരി കോളജിലെ ഫിസിക്സ് പ്രൊഫസറാണ് രാകേഷ് കുമാര്‍ പാണ്ഡെ. നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രന്റിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് പാണ്ഡെ.


