സംസ്ഥാനത്ത് രാത്രി കര്‍ഫ്യുവും ഞായറാഴ്ച ലോക്ഡൗണും പിന്‍വലിക്കും. തീരുമാനം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഇന്നു തന്നെ പ്രഖ്യാപിക്കും. ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാന്‍ അനുമതി നല്കുന്നതില് തീരുമാനമായില്ല.
സര്‍ക്കാര്‍ പ്രതീക്ഷിച്ചത് പോലെ തന്നെ രോഗ വ്യാപനം കുറഞ്ഞു തുടങ്ങിയിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. എങ്കിലും രോഗ സ്ഥിരീകരണ നിരക്ക് ഇപ്പോഴും 16 ന് മുകളിലാണ്. ഇതെല്ലാം വിലയിരുത്തിയാണ് തീരുമാനം.


