പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലേക്ക്. ശനിയാഴ്ച ദുരന്തഭൂമി സന്ദർശിക്കുമെന്ന് കേരളത്തെ അറിയിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും. ദുരന്തത്തെക്കുറിച്ച് അറിഞ്ഞ സമയം മുതല്‍ കേരളത്തിന് മോദി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൂടിക്കാഴ്ച നടത്തയിരുന്നു . വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗവര്‍ണര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു.ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂർ വിമാനത്താവളത്തിലെത്തുക. ദുരന്തബാധിത പ്രദേശങ്ങൾ അദ്ദേഹം ഹെലികോപ്റ്ററിൽ സന്ദർശിക്കും. അതിന് ശേഷം ദുരിതബാധിതർ താമസിക്കുന്ന ക്യാംപുകളും അദ്ദേഹം സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഇപ്പോള്‍ പ്രധാനമന്ത്രി വയനാട് സന്ദര്‍ശിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കരുത് എന്ന് കരുതിയാകുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു. രക്ഷാപ്രവര്ത്തനത്തിനുശേഷമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയുമായി സംസാരിച്ചു.


