കോതമംഗലത്ത് ഡെന്റല്‍ ഡോക്ടര്‍ മാനസയെ കൊലപ്പെടുത്തുന്നതിനുള്ള തോക്ക് പ്രതിയായ രാഖില്‍ വാങ്ങിയത് ബിഹാര്‍ മുന്‍ഗറില്‍ കള്ളത്തോക്ക് ഉണ്ടാക്കുന്നവരില്‍ നിന്ന്. അറുപതിനായിരത്തിലേറെ രൂപയാണ് തോക്കിന് വില. രാഖിലിന് തോക്ക് വിറ്റ ബിഹാര്‍ സ്വദേശിയായ പ്രതി സോനു കുമാറിനെ ഇന്ന് കൊച്ചിയില്‍ എത്തിക്കും. ബംഗാള്‍ അതിര്‍ത്തിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. സോനുകുമാറിനെ മുന്‍ ഗര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
രഖിലിനെ മുനവറില് എത്തിച്ചത് ഒരു ടാക്സി ഡ്രൈവറാണ്. ഈ ഡ്രൈവറെ കണ്ടെത്തുന്നതിനായി പൊലീസിന്റെ ഒരു സംഘം മുനവറില് തന്നെ തുടരുകയാണ്.
കോതമംഗലത്ത് ദന്തഡോക്ടര്‍ വെടിയേറ്റ് മരിച്ച കേസില്‍ അന്വേഷണം സംഘം ഇന്നലെ ബംഗാളിലേക്ക് പോയിരുന്നു. ബീഹാറിലെ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബംഗാളിലേയ്ക്ക് തിരിച്ചത്. തോക്കിനെ ഉറവിടം ബംഗാള്‍ ആണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം.
ബീഹാര്‍ പൊലീസിന്റെ സഹകരണത്തോടെയായിരുന്നു കോതമംഗലം പൊലീസിന്റെ അന്വേഷണം. ബിഹാറിലെ പാട്ന, മംഗൂര്‍ എന്നിവിടങ്ങളില്‍ പൊലീസ് അന്വേഷണം നടത്തി. രഗില്‍ ദന്തഡോക്ടറായ മാനസയെ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കിന്റെ ഉറവിടം ബംഗാള്‍ ആണെന്ന് അന്വേഷണ സംഘത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ബംഗാളിലേക്ക് തിരിച്ചു.
ബംഗാളില്‍ നിന്നും എത്തിച്ച തോക്ക് ബിഹാറില്‍ വെച്ച് കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.
രാഖിലിന്റെ സുഹൃത്ത് ആദിത്യനില്‍ നിന്നും ലഭിച്ച വിവരങ്ങളും അന്വേഷണത്തിന് ഗുണം ചെയ്തിട്ടുണ്ട്. രാഖിലിന്റ ബംഗളൂരുവിലെ സുഹൃത്തും തോക്കു സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.


