കൊച്ചി: ആലുവയില്‍ കുപ്രസിദ്ധ ഗുണ്ട റിയാസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത തോക്കുകള്‍ നല്‍കിയത് ഗുണ്ടാ നേതാവ് പെരുമ്പാവൂര്‍ അനസ് എന്ന് റിയാസിന്റെ മൊഴി. മൂന്നു വര്‍ഷമായി തോക്കുകള്‍ കൈവശമുണ്ടെന്നും റിയാസ് പറഞ്ഞു. തോക്കുകള്‍ ഉപയോഗിച്ചതാണോ എന്നറിയാന്‍ ഫോറന്‍സിക് പരിശോധന നടത്തും. ആലുവയില്‍ മീന്‍ സ്റ്റോള്‍ നടത്തിയതില്‍ ലഭിച്ച പണമാണ് ഒമ്പതുലക്ഷം എന്നും റിയാസ് മൊഴി നല്‍കിയിട്ടുണ്ട്. റിയാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
പെരുമ്പാവൂര്‍ അനസിന്റെ സംഘത്തെ ലക്ഷ്യമിട്ട് ഭീകര വിരുദ്ധ സ്ക്വാഡും പൊലീസും നടത്തിയ പരിശോധനയിലാണ് അനസിന്റെ അടുത്ത കൂട്ടാളിയായ റിയാസ് കുടുങ്ങിയത്. ഇന്നലെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ഇടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് ഇന്നും തുടരും. കൂട്ടാളികള്‍ പലരും ഒളിവില്‍ പോയതായാണ് വിവരം.