മന്ത്രി എ. കെ ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്റ്റര്‍ പ്രതിഷേധം. മന്ത്രിയുടെ ഭാര്യ ഡോ. പി.കെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതിനെതിരെയാണ് പ്രതിഷേധം. തരൂര്‍ മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ അനുവദിക്കരുതെന്ന് പോസ്റ്ററില്‍ പറയുന്നു.
സേവ് കമ്മ്യൂണിസത്തിന്റെ പേരില്‍ മന്ത്രിയുടെ വീടിന് മുന്നിലും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിലുമാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കും. അധികാരമില്ലാതെ പറ്റില്ലെന്ന ചിന്താഗതി എല്‍ഡിഎഫ് തുടര്‍ഭരണം ഇല്ലാതാക്കും. രാഷ്ട്രീയത്തിലെ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.