കത്വ കേസ് നടത്തിപ്പിന് അഡ്വ. മുബീന് ഫാരൂഖിന് പണം നല്‍കിയെന്ന യൂത്ത് ലീഗ് വാദം തെറ്റെന്ന് ഡിവൈഎഫ്ഐ. മുബീന് ഫാറൂഖ് കേസിന്റെ ഒരു ഘട്ടത്തില്‍ പോലും പങ്കെടുത്തിരുന്നില്ലന്ന അഡ്വ. ദീപിക സിംഗ് രാജാവത്തിന്റെ ശബ്ദ സന്ദേശം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പുറത്തു വിട്ടു.
കത്വ ഫണ്ട് തട്ടിപ്പ് ആരോപണം ശക്തമായതോടെയാണ് കേസ് വാദിക്കാന്‍ പണം നല്കിയ അഡ്വ. മുബീന് ഫാറൂഖിനെ യൂത്ത് ലീഗ് ഹാജരാക്കിയത്. 9,35,000 രൂപ അഭിഭാഷകന് നല്‍കിയെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഈ വാദം തെറ്റാണെന്നും അഡ്വ. മുബീന് ഫാറൂഖ് കേസിന്റെ ഒരു ഘട്ടങ്ങളിലും പങ്കെടുത്തിരുന്നില്ലെന്നും ഡിവൈഎഫ്ഐ അരോപിച്ചു.
കത്വ പെണ്‍കുട്ടിയുടെ പേരില്‍ കോടികളുടെ തട്ടിപ്പാണ് യൂത്ത് ലീഗ് നടത്തിയതെന്ന് എഎ റഹീം പറഞ്ഞു. ഫണ്ട് തട്ടിപ്പ് ആരോപണം സിപിഐഎം ഉള്‍പ്പെടെ രാഷ്ട്രീയ ആയുധമാക്കുമ്പോള്‍ ദീപിക സിംഗ് രാജാവത്തിന്റെ വെളിപ്പെടുത്തല്‍ യൂത്ത് ലീഗിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.