അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വീഴ്ച വരുത്തിയ ജി സുധാകരനെതിരെ നടപടിക്ക് സാധ്യത. അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. പ്രചാരണത്തില്‍ സുധാകരന് വീഴ്ചയുണ്ടായെന്ന് കമ്മിഷന് കണ്ടെത്തല്‍.
കുടുംബ യോഗങ്ങള്‍ക്ക് പകരം പൊതു യോഗങ്ങളാക്കി, സ്ഥാനാര്‍ഥിയെ അനുകൂലമായി അവതരിപ്പിച്ചില്ല തുടങ്ങിയ പരാതികളും സുധാകരനെതിരെ ഉയര്‍ന്നിരുന്നു. എളമരം കരീമും കെജെ തോമസും അംഗങ്ങളായുള്ള കമ്മീഷന്റെ റിപ്പോര്‍ട്ടാണ് സമിതിക്ക് മുന്നിലുള്ളത്.
അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന് തിരിച്ചു വന്നേക്കും. ഇതിലും ഉച്ചകഴിഞ്ഞു തീരുമാനം ഉണ്ടാവും. ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതോടെ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങി എത്താന്‍ കോടിയേരിക്കുണ്ടായിരുന്ന ധാര്‍മിക തടസം നീങ്ങിയിരുന്നു.


