തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗി പുഴുവരിച്ചതിനെതുടര്‍ന്ന് സസ്പെന്‍ഷനിലായ ഡോക്ടര്‍ക്കും നഴ്സുമാര്‍ക്കും എതിരായ നടപടി ഇന്ന് പിന്‍വലിച്ചേക്കും. കഴിഞ്ഞ മാസം 28ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതായി ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഡോക്ടര്‍മാരെയും നഴ്സുമാരെയും സസ്പെന്റ് ചെയ്യുകയായിരുന്നു.
നടപടിയില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 24 മണിക്കൂറിനകം സസ്പന്ഷന് നടപടി പുനപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സംഘടനകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ഡിഎംഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും എന്നാലത് പ്രതികാര നടപടി ആയിരിക്കില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. മന്ത്രിയുടെ ഉറപ്പില്‍ ഡോക്ടര്‍മാരും നഴ്സുമാരും ഇന്നലെ സമരം പിന്‍വലിച്ചിരുന്നു.


