സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നതില്‍ തീരുമാനം വ്യാഴാഴ്ചയുണ്ടാകും. മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. തുറക്കുന്നതു സംബന്ധിച്ച ശുപാര്‍ശ എക്സൈസ് മന്ത്രി മുഖ്യമന്ത്രിക്കു കഴിഞ്ഞയാഴ്ച നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ആവശ്യ പ്രകാരമാണ് ഇതു നല്‍കിയത്. ബാര്‍ ഉടമകളുടെ സംഘടനകളുടെ ആവശ്യപ്രകാരമാണ് മന്ത്രി ശുപാര്‍ശ നല്‍കിയത്.
ബാറുകള്‍ തുറക്കാന്‍ തീരുമാനിച്ചാല്‍ കൗണ്ടര്‍ വഴി വില്പന നിര്‍ത്തലാക്കും. ക്ലബുകളിലും ഇരുന്നു മദ്യം കഴിക്കാന്‍ അവസരം നല്‍കും. അവിടെയും കൗണ്ടര്‍ വില്പന നിര്‍ത്തലാക്കും. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ബാറുകള്‍ തുറക്കുന്നതില്‍ ആരോഗ്യവകുപ്പ് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയിലും മറ്റു സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന പശ്ചാത്തലത്തിലാണ് എക്സൈസ് വകുപ്പിന്റെ ശുപാര്‍ശ


