കേരളത്തിന്റെ കനിവ് കാത്ത് ഒരു കുരുന്നു കൂടിയുണ്ട്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ മകന് ഇമ്രാനാണ് കനിവ് തേടുന്നത്. കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിനെ പോലെ സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിതനായ ഇമ്രാനും ഒരു ഡോസ് മരുന്നിന് വേണ്ടത് 18 കോടി രൂപയാണ്.
ആറു മാസമാണ് ഇമ്രാന്റെ പ്രായം. കഴിഞ്ഞ മൂന്നു മാസമായി വേദന തിന്ന് കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഒന്ന് ഇളകാന്‍ പോലുമാകാതെ വെന്റിലേറ്ററിലാണ് ഇമ്രാന്റെ ജീവിതം. ലോകത്തിലെ ഏറ്റവും വിലകൂടിയ ജീവന് രക്ഷാ മരുന്നായ 18 കോടി രൂപയുടെ മരുന്ന് തന്നെയാണ് ഇമ്രാനും വേണ്ടത്.
രോഗം സങ്കീര്‍ണമാകുന്നത് ഇമ്രാന്റെ മരണത്തിലേക്കോ, ചലനശേഷി നഷ്ടപ്പെടുന്നതിലേക്കോ നയിക്കും. ഒന്ന് കരയാന്‍ പോലുമാകാതെ ഓരോ ആളുകളിലും പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണ് ഇമ്രാന്റെ കുടുംബം. കണ്ണൂരിലെ മുഹമ്മദിനെ പോലെ ഇമ്രാനെയും നമ്മള് ചേര്‍ത്ത് പിടിക്കുമെന്ന പ്രതീക്ഷയോടെ.
Bank account details
Name: Arif
Branch: mankada
Fedaral bank
Account number :16320100118821
Ifsc:FDRL0001632
Google pay:8075393563
Contact number:8075393563


