പ്രവാചകനെതിരായ പരാമര്‍ശത്തില്‍ ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇന്ത്യ എല്ലാവരെയും ഉള്‍ക്കൊളളുന്ന രാജ്യമാണ്. പ്രധാനമന്ത്രിയും ആര്.എസ്.എസ് തലവനും പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രവാചകന് മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം ഇന്ത്യയില്‍ നടക്കുന്ന ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളുടെ ഭാഗമാണെന്നായിരുന്നു ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.െഎ.സിയുടെ ആരോപണം. എന്നാല്‍ ഇത് ഐ.ഒ.സിയുടെ സങ്കുചിത മനസ്ഥിതി കാരണമാണെന്ന് ഇന്ത്യ തിരിച്ചടിച്ചിരുന്നു.


