കാക്കനാട് സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് നിര്‍മ്മാണത്തിലിരുന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. അപകടത്തില്‍ ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാല് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. തകര്‍ന്നുവീണ കെട്ടിടത്തിന്റെ അടിയില്‍ കുടുങ്ങിക്കിടന്ന തൊഴിലാളികളെ പുറത്തെത്തിക്കുകയായിരുന്നു..
കെട്ടിടത്തിന് പെയിന്റിങ്ങിനായി നിര്‍മിച്ച ഇരുമ്പ് ഫ്രെയിമാണ് തകര്‍ന്ന് വീണത്. ഇരുമ്പ് ഫ്രെയിം തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.