എന്‍സിപിയിലേക്ക് ക്ഷണിച്ച പി.സി. ചാക്കോയ്ക്ക് മറുപടിയുമായി ശശി തരൂര്‍. എന്‍സിപിയിലേക്കുള്ള ക്ഷണം നിരസിച്ച അദ്ദേഹം എന്‍സിപിയിലേക്കില്ലെന്നും പറഞ്ഞു. ഞാന്‍ പോകുന്നുണ്ടെങ്കില്‍ അല്ലെ സ്വാഗതം ചെയ്യേണ്ടത്. എന്‍സിപിയിലേക്ക് പോകുന്നില്ല. അത്തരം വിഷയങ്ങള്‍ പി.സി. ചാക്കോയുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു.
വിഴിഞ്ഞം പ്രശ്നം രമ്യമായി പരിഹരിക്കേണ്ട സമയമായി. എല്ലാം നല്ലപോലെ പരിഹാരിക്കണമെന്നാണ് ആഗ്രഹം. ഇരുകൂട്ടരുടെയും ഭാഗത്തും ശരികള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമരക്കാര്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തണം എന്ന നിലപാടില്‍ മാത്രം നില്‍ക്കരുത്. വികസനവിരുദ്ധം എന്ന നിലയില്‍ സമരത്തെ വ്യാഖ്യാനിക്കരുത്. സമരക്കാര്‍ക്ക് വേണ്ടത് സര്‍ക്കാര്‍ ചെയ്തു എന്ന് പറയാനാകില്ല. വികസനം വേണം. ജനങ്ങളെ ഒപ്പം ചേര്‍ത്തുള്ള വികസനമാണ് വേണ്ടത്.
വിഴിഞ്ഞത്ത് സമവായം വേണം. രണ്ട് ഭാഗത്തും അതിന് വേണ്ട നടപടികള്‍ ഉണ്ടാകണം. മത്സ്യത്തൊഴിലാളികള്‍ വികസന വിരുദ്ധരല്ല. പ്രളയത്തില്‍ രക്ഷക്കെത്തിയവരാണ്. നമ്മള് തിരിച്ച് എന്ത് ചെയ്തു എന്നത് ചോദ്യമാണ് അവര്‍ ഉയര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.