വിഴിഞ്ഞം സമവായത്തിനായി മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭ ഉപസമിതിയുമായി വൈകിട്ട് അഞ്ചിനാണ് ചര്‍ച്ച. സമവായ ഫോര്‍മുല രൂപീകരിക്കാനാണ് ചര്‍ച്ചയെന്നാണ് സൂചന.
കര്‍ദ്ദിനാള്‍ ക്ലിമിസ് ബാവയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സമരസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷം ക്ലിമിസ് ബാവ മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തി. തുറമുഖത്തെ തീരശോഷണം പഠിക്കാനുള്ള സമിതിയില്‍ സമരസമിതി നിര്‍ദ്ദേശിക്കുന്ന ഒരു വ്യക്തിയുണ്ടായിരിക്കണമെന്ന നിര്‍ദ്ദേശമാണ് ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നു വന്നത്.
തീരശോഷണത്തെ തുടര്‍ന്ന് വാടക വീടുകളില്‍ കഴിയുന്നവര്‍ക്ക് അനുവദിച്ച വാടക തുക5500 ഇല് നിന്നും 7000 ആക്കണം, പൊലീസ് സ്റ്റേഷന് ആക്രമണവുമായി ബന്ധപ്പെട്ടുള്ള കേസ് അടക്കം ചര്‍ച്ചയായി. ഈ ചര്‍ച്ചകളില്‍ ഉരിത്തിരിഞ്ഞ കാര്യങ്ങളെല്ലാം മന്തിമാരെ മുഖ്യമന്ത്രി ധരിപ്പിക്കും. അതിന് ശേഷമാകും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകുക.