ആലുവ: അവശനിലയില്‍ കണ്ടെത്തിയ കര്‍ണ്ണാടക സ്വദേശിക്ക് കൈത്താങ്ങായി റെയില്‍ വേ പൊലീസ്. ഭക്ഷണവും വെളളവും ലഭിക്കാതെ സ്റ്റേഷന് പരിസരത്ത് കിടന്നിരുന്ന കര്‍ണ്ണാടക സ്വദേശി തിപ്പസ്വാമി(70) നാണ് പൊലീസ് കൈത്താങ്ങായത്. ഇയാളെ ദുരവസ്ഥ കണ്ട ആര്‍പിഎഫ് മൂന്നു ദിവസം അനുകമ്പയോടെ പരിചരിച്ചു. ഭക്ഷണവും വെള്ളവും പുതപ്പുമെല്ലാം നല്കി.
എന്നാല്‍ ടിപ്പകുമാറിന്റെ ആരോഗ്യസ്ഥിതി മോശമായതോടെ ആര്‍പിഎഫ് തെരുവോരം മുരുകനെ വിവരമായിക്കുകയായിന്നു. സ്ഥലത്ത് ഇല്ലാതിരുന്ന മുരുകന് സാമൂഹ്യപ്രവര്‍ത്തകയായ ജിഷയെ വിവരമറിയിച്ചു. കൂടാതെ ചെര്‍പ്പുങ്കല്‍ ബിഷപ്പ് വയലില്‍ മെമ്മോറിയല്‍ ഹോളി ക്രോസ് കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ടെന്നീസ്, ജോണ്‍സ അനില്‍, ബിനു എന്നിവര്‍ ജിഷയ്്ക്കൊപ്പം ചേര്‍ന്നു.
പഠാനാര്ത്ഥമുള്ള ഫീല്‍ഡ് വര്‍ക്കിനായി മുരുകനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനെത്തിയതായിരുന്നു ഇവര്‍. റെയില്‍വേ പൊലീസിന്റെ സഹായത്തോടെ ഇവര്‍ തിപ്പസ്വാമിയെ കളമശേരി മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു. ആര്.പി.എഫ്. എ.എസ്.ഐ.മാരായ ടി.എം. പ്രകാശന്, വി. എ.ജോര്‍ജ് ഹെഡ് കോണ്‍സ്റ്റബിള്‍ ജോസി എന്നിവരുടെ സഹായത്തോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. കര്‍ണ്ണാടകയി ലെ സുലൂരാണ് തന്റെ സ്ഥലമെന്ന് ഇയാള്‍ പറയുന്നുണ്ട്.

