ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിനു സമര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥിലെത്തി. കേദാര്‍നാഥ് ക്ഷേത്രത്തിലെ പൂജകളില്‍ പ്രധാനമന്ത്രി പങ്കെടുത്ത ശേഷം ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്ത്, ആദി ശങ്കരാചാര്യരുടെ 12 അടി ഉയരമുള്ള പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചു. ഇതേസമയം ശങ്കരാചാര്യരുടെ ജന്മനാടായ കാലടിയിലും ചടങ്ങുകള്‍ നടക്കുന്നുണ്ട്. കാലടിയിലെ മഹാസമ്മേളനത്തില്‍ കേന്ദ്രമന്ത്രി കിഷന് റെഡ്ഡി പങ്കെടുക്കും.
180 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. കൃഷ്ണശിലയില്‍ തീര്‍ത്ത ശങ്കരാചാര്യ പ്രതിമയ്ക്ക് 12 അടി ഉയരമുണ്ട്. ഡെറാഡൂണ്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലഫ്റ്റനന്റ് ജനറല്‍ ഗുര്‍മിത് സിങ്ങും സിങ്ങും മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയും ചേര്‍ന്നാണ് സ്വീകരിച്ചത്.
കേദാര്‍നാഥില്‍ 310 കോടി രൂപയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഉത്തരാഖണ്ഡിലെ വികസന നേട്ടം ഉയര്‍ത്തികാണിക്കുന്ന വന്‍പരിപാടി നടത്തുന്നത്. പ്രതിമ അനാച്ഛാദന ചടങ്ങ് ഒരുപാട് സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
2013ലെ പ്രളയത്തില്‍ ശങ്കരാചാര്യരുടെ സമാധിസ്ഥലം ഉള്‍പ്പടെയുള്ളവയെല്ലാം പൂര്‍ണമായി തകര്‍ന്നു പോയിരുന്നു. ഇതാണ് ഇപ്പോള്‍ പുനര്‍ നിര്‍മിച്ചിരിക്കുന്നത്. മൈസൂരുവില്‍ നിന്നുള്ള ശില്പികളാണ് പന്ത്രണ്ടടി ഉയരവും 35 ടണ്‍ ഭാരവുമുള്ള ശങ്കരാചാര്യരുടെ പ്രതിമ തയ്യാറാക്കിയരിക്കുന്നത്. പ്രളയം ഉള്‍പ്പടെയുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിര്‍മിതി.


