കുട്ടനാട് സീറ്റില്‍ എന്‍സിപി സ്ഥാനാര്‍ത്ഥി ആരാണെന്നു തീരുമാനമാനിച്ചതായി പാര്‍ട്ടി ആക്ടിങ് പ്രസിഡന്റ് ടി.പി. പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. അതേസമയം അന്തരിച്ച എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരന് തോമസ്. കെ. തോമസിനെ സ്ഥാനാര്‍ത്ഥിയായി മന്ത്രി എ.കെ ശശീന്ദ്രന് പ്രഖ്യാപിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫില്‍ ധാരണയായതിന് ശേഷം മാത്രമേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി നടത്തൂ. സ്വര്‍ണക്കടത്ത് അടക്കമുള്ള സര്‍ക്കാരിന് എതിരായ ആരോപണം തെരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിക്കില്ലെന്നും ടിപി പീതാംബരന് പറഞ്ഞു.
ഇതിനിടെ കുട്ടനാട്ടില്‍ യുഡിഎഫിനായി പി.ജെ. ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്ന് പിജെ ജോസഫ് പറഞ്ഞു. ഇതു സംബന്ധിച്ച് മുന്നണിയില്‍ ധാരണയായതാണെന്നും രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിക്കെതിരെ അപ്പില്‍ നല്‍കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി.